ഒരു പൊതു സമൂഹത്തെ അവരറിയാതെ കൊള്ളയടിക്കുന്ന വ്യവസ്ഥിതിക്കെതിരെ വ്യാപക സമരത്തിന് തയാറെടുക്കുകയാണ് കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികളുടെയും വ്യവസായികളുടെയും സംഘടനയായ യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ. റിസർവ്വ് ബാങ്കിൻ്റെ കൊച്ചി ഓഫിസിന് മുന്നിൽ സമരം നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു. കാരണം കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ എല്ലാ ബാങ്കുകളും ഉപഭോക്താവായ അക്കൗണ്ട് ഉടമയറിയാതെ, അവരുടെ നിക്ഷേപത്തിൽ നിന്നും സമ്പാദ്യത്തിൽ നിന്നും കൊള്ളയടിക്കുന്നു എന്നതാണ് സമരത്തിന് കാരണം. അവർ മുൻപിൽ നിന്ന് അക്കൗണ്ട് ഉടമയെ കൊള്ളയടിക്കുകയും പിന്നിൽ നിന്ന് തുരക്കുകയും വശങ്ങളിൽ നിന്നു കൊണ്ട് മോഷ്ടിക്കുകയും മുകളിൽ നിന്ന് അടിച്ചു വീഴ്ത്തുകയും താഴെ, അടിയിൽ നിന്ന് നിങ്ങളെ ഇരുട്ടിലേക്ക് വലിച്ചു താഴ്ത്തുകയുമാണെന്ന് ജനം അറിയേണ്ടതുണ്ട് !സാക്ഷാൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെപ്പറ്റി ഒരു പുനർവിചിന്തനം ആവശ്യമായിരിക്കുന്നു എന്ന് യുഎംസി പറയുന്നു. റിസർവ് ബാങ്കിനെയും ബാങ്കുകളെപ്പറ്റിയും അവയെ നിയന്ത്രിക്കുന്ന ഭരണത്തെപ്പറ്റിയും തന്നെയാണ് ആരോണം. നിങ്ങൾ ഒരു ബാങ്ക് അക്കൗണ്ട് ഉടമയാണെങ്കിൽ നിങ്ങളെ ഓരോ നിമിഷവും അവർ കൊള്ളയടിക്കുകയാണ്. കൊള്ള നടക്കാത്ത സമയത്ത് അവർ നിങ്ങളുടെ അക്കൗണ്ടിലെ പണം തുരന്ന് തുരന്ന് എടുക്കുകയാണ്. എങ്ങനെയെന്നല്ലേ?
മിനിമം ബാലൻസ് നിലനിർത്താൻ പോലും കഴിവില്ലാത്ത അക്കൗണ്ടുകളാണ് ബാങ്കിങ് മേഖലയിൽ 60 ശതമാനമെന്നാണ് ജനങ്ങളുടെ സാമ്പത്തിക സൂചിക വ്യക്തമാക്കുന്നത്. അവിടെ ഡിജിറ്റലെെസേഷൻ്റെയും ഓൺലൈൻ ബാങ്കിങ്ങിൻ്റേയും ഭാഗമായി ഇടപാടുകളിലുണ്ടായ വളർച്ച മുതലാക്കി ഒളിഞ്ഞും, തെളിഞ്ഞും നടത്തുന്ന സാമ്പത്തിക
ചുഷണത്തിൻ്റെ കഥ ജനമറിയണം, മനസ്സിലാക്കണം.. ബാങ്കുകളിൽ എത്തുന്ന ഇടപാടുകാരായ
ഉപഭോക്താക്കളിൽ നിന്നും
ബാങ്കുകൾ സൌജന്യമായി നൽകേണ്ട സേവനങ്ങൾക്ക് കൗണ്ടിങ് ചാർജ്, ഹാൻഡിലിങ് ചാർജ്, ഫോളിയോ ചാർജ്, സർവീസ് ചാർജ് എന്നിങ്ങനെ തുടങ്ങി ഉപഭോക്താവിന് എസ്എംഎസ് അയയ്ക്കുന്നതിന് വരെ ചാർജ് ഈടാക്കുന്നിടം വരെ നീളുന്നു ഈ കൊള്ള.
ഉപഭോക്താവ് ഇത് ബാങ്കിൽ കൊണ്ടുപോയി കൊടുക്കേണ്ട കാര്യമില്ല. ഉപഭോക്താവിൻ്റെ അക്കൗണ്ടുകളിൽ നിന്നും ബാങ്കുകൾ തന്നെ ഉപഭോക്താവ് പോലും അറിയാതെ അടിച്ചുമാറ്റിക്കൊള്ളും.
അതിനു പുറമെ അക്കൗണ്ട് ഉടമകളുടെ
ഡെപ്പോസിറ്റിൽ നിന്നും ഇത്തരം ഡെബിറ്റ് ചെയ്യുക വഴി മിനിമം ബാലൻസ്
ഇല്ലാതെ വരെ വരുന്നു. മിനിമം ബാലൻസ് ഇല്ലാതെ വരുന്നതോടെ അടുത്ത തീവെട്ടിക്കൊള്ള തുടങ്ങുന്നു. മിനിമം ബാലൻസ് ഇല്ലാതെ വന്നാൽ ഉടൻ വരും അക്കൗണ്ട് ഉടമയുടെ ചെലവിൽ തന്നെ പിഴയീടാക്കാനുള്ള അറിയിപ്പ്.ഈ ഫൈൻ
ഈടാക്കലിലൂടെ മാത്രം ഒരു മണിക്കൂറിനുള്ളിൽ തന്നെ കോടികളാണ് ബാങ്കുകൾ കൊള്ളയടിക്കുന്നത്. വലിയ സംഖ്യകൾ തന്നെ പിഴയായി കവർന്നെടുക്കപ്പെടുന്ന സ്ഥിതിയും ഉണ്ട്.
ഈ രാജ്യത്തുള്ള ബാങ്കിങ്ങ്
ഇടപാടുകളെ സംമ്പന്ധിച്ച്
വലിയ പരിജ്ഞാനമില്ലാത്ത ഭൂരിപക്ഷത്തെയും കെണിയിൽ പെടുത്തി, അവരുടെ അധ്വാനത്തിൻ്റെ ഫലമായുള്ള സമ്പാദ്യം ഒരു ഉളുപ്പുമില്ലാതെ അടിച്ചുമാറ്റിയിട്ട് ഒരു നാണവുമില്ലാതെ അവർ വിളിക്കുന്ന പേരാണ് ഏറ്റവും വലിയ തമാശ - സേവിങ്സ്. ഉപഭോക്താവറിയാതെ നടത്തുന്ന ഈ
തീവെട്ടി കൊള്ള ഇവിടുത്തെ ഓരോ ബാങ്ക് അക്കൗണ്ട് ഉടമയും അറിയാറില്ല. എന്ന് മാത്രമല്ല എല്ലാ അക്കൗണ്ട് ഉടമകളും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുമില്ല. കൂലിപ്പണിക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ചെറുകിട കർഷക തൊഴിലാളികൾ, സാധാരണ കർഷകർ, മുൻ അ ചെറുകിട ,ഇടത്തരം വ്യാപാരികളെയും, സാധാരണ ജനങ്ങളെയും
പൊറുതിമുട്ടിച്ചു കൊണ്ടിരിക്കുന്നു. ഈ കൊള്ളയടി നിർബാധം തുടരാൻ അനുവദിച്ചു കൊടുത്തുകൊണ്ട് കഥയറിയാത്ത ഭാവത്തിൽ റിസർവ് ബാങ്കും സർക്കാരും നിലകൊള്ളുന്നു. ഈ കൊള്ള തുടങ്ങിയിട്ട് 10 വർഷത്തോളമായി. പ്രത്യേകിച്ച് നോട്ട് നിരോധന കാലം മുതൽ ഡിജിറ്റൽ ഇന്ത്യ നടപ്പിലാക്കിയതു മുതൽ തുടങ്ങിയതാണ് ഈ വ്യാപക കൊള്ള. സാമ്പത്തിക ഇടപാടുകൾ എല്ലാം
ബാങ്കുകൾ മുഖാന്തിരം തന്നെ നടത്തണം എന്ന നിലപാടിലുറച്ചു നിൽക്കുന്ന സർക്കാർ ഈ കൂട്ടക്കൊള്ളയ്ക്ക് ചൂട്ടുപിടിച്ചു കൊടുക്കുന്നു. ഈ നാട്ടിലെ ജനങ്ങളെയും പൗരൻമാരുമാരെയുമാണ് കൊള്ള ചെയ്യുന്നതെന്ന ചിന്ത ഒരിക്കൽ ഉണ്ടാകാത്ത റിസർവ്വ് ബാങ്ക് ഈ കൊള്ളയുടെ സൂത്രധാരനും പ്രയോജകനുമായി തുടരുന്നു.
ബാങ്കുകൾക്ക് മാർഗ്ഗനിർദ്ദേശവും, ആവശ്യമായ നിയന്ത്രണവും ഏർപ്പെടുത്തി മോണിട്ടർ
ചെയ്യേണ്ട റിസർവ്വ് ബാങ്ക് തന്നെ ഈ കൊള്ള നടത്തുന്നു എന്ന വിരോധാഭാസം ഇന്ത്യൻ ജനത ചെന്നെത്തിപ്പെട്ടിരിക്കുന്ന ഗതികേടിൻ്റെ ആഴം വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ തിരിച്ചറിവുണ്ടാകാനും, അതുവഴിഫലപ്രദമായ നടപടികൾ
സ്വീകരിച്ച് ബാങ്കുകളുടെ
പ്രവർത്തനത്തിൽ നീതി ഉറപ്പാക്കാനും ലക്ഷ്യമിട്ട് സമരങ്ങൾക്ക് രാഷ്ട്രീയ കക്ഷികൾ ഇനിയും തയാറാകുന്നില്ല. ഇതൊന്നും കണ്ട ഭാവം പോലും രാഷ്ട്രീയ കക്ഷികൾക്കില്ല. സാമൂഹിക സംഘടനകളും രംഗത്തില്ല. 16-09-25 നു ചൊവ്വാഴ്ച യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റിസർവ് ബാങ്കു ഓഫ് ഇന്ത്യയുടെ
എറണാകുളം ശാഖയിലേക്ക് വ്യാപാരികളുടെ പ്രതിഷേധ മാർച്ചും തുടർന്ന് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണയും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രതിഷേധ മാർച്ചിനു നേതൃത്വം കൊടുത്തു കൊണ്ട് സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കളും, ധർണ്ണയെ
അഭിസംബോധന ചെയ്തു കൊണ്ടും, ഐക്യദാർഢ്യം
പ്രഖ്യാപിച്ചു കൊണ്ടും സംസ്ഥാനത്തെ സമുന്നതരായ ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. ഇത് സംബന്ധിച്ച ആലോചന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ജോബി .വി. ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ് സെബാസ്റ്റ്യൻ, സംസ്ഥാന നേതാക്കളായ നിജാം ബഷി, സി.എച്ച്, ആലിക്കുട്ടി ഹാജി, വി.എ. ജോസ്, ടി.കെ.ഹെൻട്രി, ടോമി കുറ്റിയാങ്കൽ, ഓസ്റ്റിൻ ബെന്നൻ, കെ. ഗോകുൽദാസ്, ടി.കെ.മൂസ്സ പി.എസ്.സിംപ്സൺ, ഷിനോജ് നരിതുക്കിൽ, എ.കെ വേണുഗോപാൽ,അലി അയന
തുടങ്ങിയവർ പ്രസംഗിച്ചു.
Do you know? Banks are ripping you off, robbing you.